[email protected] +91 494 240 0256

New MSR Applications

ഓണ്‍ലൈന്‍ ആയി പുതിയ MSR അപേക്ഷകള്‍ നല്‍കുവാന്‍ മൂന്ന് ഘട്ടങ്ങളാണുള്ളത്
📎
ഒന്നാം ഘട്ടം - അക്കൗണ്ട് നിര്‍മിക്കല്‍ 
രണ്ടാം ഘട്ടം - അപേക്ഷ ഫോറം പൂരിപ്പിക്കലും ഫോട്ടോയും ഫയലും അപ്ലോഡ് ചെയ്യലും
മൂന്നാം ഘട്ടം - ഓണ്‍ലൈന്‍ ഫീസ് അടക്കല്‍-MSR ഓണ്‍ലൈന്‍ അക്കൗണ്ട് ആക്ടിവേഷന്‍
🖇️
ഒന്നാം ഘട്ടം
https://msr.samastha.info/ എന്ന വെബ്സൈറ്റില്‍ നിന്നും ന്യൂ അപ്ലിക്കേഷന്‍ ക്ലിക് ചെയ്താല്‍ വരുന്ന ഫോം ഫില്‍ചെയ്യുക.
മുഴുവന്‍ പേര് (ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍)
മൊബൈല്‍ നമ്പര്‍(പത്തക്ക നമ്പര്‍)
ഇമെയില്‍ ഐഡി(ഓണ്‍ലൈന്‍ പയ്‌മെന്റ്‌റ് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കുന്നതിന്)
ആധാര്‍ നമ്പര്‍ 
എന്നിവ നല്‍കി GET OTP  ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ശേഷം ഫോണിലേക്ക് വരുന്ന ആറക്ക  ഓടിപി  ടൈപ്പ് ചെയ്തു വെരിഫയ് ചെയ്യുക. ഇതോടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.

തുടര്‍ന്ന് Go to login Page  എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ https://online.samastha.info/ എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുകയോ വേണം. 
🔗
രണ്ടാം ഘട്ടം
നേരത്തെ നല്‍കിയ മൊബൈല്‍ നമ്പര്‍ യൂസര്‍ നെയിം ആയും ആധാര്‍ നമ്പര്‍ പാസ്സ്വേര്‍ഡ് എന്ന കോളത്തിലും നല്‍കി ലോഗിന്‍ ചെയ്യുക. 
അപ്പോള്‍ തുറന്നു വരുന്ന പേജില്‍ താഴെ കാണുന്ന വിവരങ്ങള്‍ നല്‍കുക. (ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍)
പിതാവിന്റെ പേര്, വീട്ടുപേര്, സ്ഥലം, പിന്‍കോഡ്പ്പ പോസ്റ്റ് ഓഫീസ് (പിന്‍കോഡ് നല്‍കുമ്പോള്‍ ലഭിക്കുന്ന ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കുക), തിരിച്ചറിയാനുള്ള അടയാളം, രക്ത ഗ്രൂപ്, പൊതു വിദ്യാഭ്യാസം(ഏറ്റവും ഉയര്‍ന്നത്)
മത വിദ്യാഭ്യാസം(ഏറ്റവും ഉയര്‍ന്നത്)
പഠിപ്പിക്കാന്‍ യോഗ്യതയുള്ള ക്ലാസ്(ഏറ്റവും ഉയര്‍ന്നത്)
സര്‍വീസ് കാലയളവ്(ഇതുവരെയുള്ള അദ്ധ്യാപന കാലയളവ് )
ഇപ്പോള്‍ ജോലി ചെയ്യുന്ന മദ്രസ രെജിസ്റ്റര്‍ നമ്പര്‍
ഇപ്പോസത്തെ മദ്രസയില്‍ ചേര്‍ന്ന തിയ്യതി
നിയമനം ഏതു തരം (താല്‍ക്കാലികം/സ്ഥിരം)
ശമ്പളം, ജനന തിയ്യതി
ഇത്രയും വിവരങ്ങള്‍ രേഖപ്പെടുത്തി അടുത്ത പേജിലേക്ക് പോവാനുള്ള ബട്ടണ്‍ അമര്‍ത്തുക.
ഈ പേജില്‍ നിങ്ങളുടെ പാസ്‌പോര്ട്ട് സൈസ് സ്റ്റുഡിയോ ഫോട്ടോ അപ്ലോഡ് ചെയ്യുക. കൃത്യമായി ക്രോപ് ചെയ്യാന്‍ ശ്രദ്ധിക്കുക.
ശേഷം നിങ്ങളിടെ SKSSF / SYS/SMF യൂണിറ്റ് കമ്മറ്റിയുടെ സത്യവാങ് മൂലം അപ്ലോഡ് ചെയ്യുക. (സത്യവാങ്മൂലത്തിന്റെ മാതൃക ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം ) മൊബൈലില്‍ ഫോട്ടോ എടുത്തോ അല്ലെങ്കില്‍ സ്‌കാന്‍ ചെയ്തതോ ആയ ഇമേജ് ഫയല്‍ മാത്രമേ അപ്ലോഡ് ചെയ്യാന്‍ സാധിക്കൂ.
ശേഷം താഴെ ഉള്ള സത്യപ്രസ്താവന വായിച്ചു ടിക് മാര്‍ക്ക് നല്‍കി സബ്മിറ്റ് ചെയ്യുക. 
🧷
മൂന്നാം ഘട്ടം
രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ നിങ്ങളുടെ മദ്രസയിലേക്കും റെയിഞ്ച് ലേക്കും അറിയിപ്പ് പോകുന്നതാണ്. മദ്രസയുടെയും റെയിഞ്ച് ന്റെയും  യൂസര്‍ ഐഡി പാസ്സ്വേര്‍ഡ് ഉപയോഗിച്ച് ഉത്തരവാദപ്പെട്ട ആള്‍ നിങ്ങളുടെ അപേക്ഷ പരിശോധിച്ചു അപ്പ്രൂവ് ചെയ്യേണ്ടതുണ്ട്. ഇവരെ ബന്ധപ്പെടാനുള്ള നമ്പര്‍ സ്‌ക്രീനില്‍ കാണാവുന്നതാണ്
അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനും പണമടക്കാനുമായി നേരത്തെ ചെയ്ത പോലെ https://online.samastha.info/ എന്ന പേജില്‍ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി ലോഗിന്‍ ചെയ്താല്‍ മതി.
📐
മദ്രസയും റേഞ്ച് ഉം അപ്രൂവ് ചെയ്യുന്നതോടെ പണം അടച്ചു അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കാം. ശേഷം ആവശ്യമെങ്കില്‍ അപേക്ഷ ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കാവുന്നതാണ്.
ഇത് ഓഫീസിലേക്ക് അയേക്കേണ്ടതില്ല. ഓഫീസില്‍ നിന്നും വെരിഫികേഷന്‍ നടപടികള്‍ പൂര്‍ത്തി ആയാല്‍ MSR നമ്പര്‍ ഉം ഓണ്‍ലൈന്‍ പാനലില്‍ ലോഗിന്‍ ചെയ്യുന്നതിനാവശ്യമായ പാസ്സ്വേര്‍ഡ് ഉം SMS ആയി ലഭിക്കുന്നതാണ്.
Watch Video


Madrassa Resign entry

മുഅല്ലിം ഒരു മദ്റസയില്‍ നിന്ന് ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ മദ്രസയിൽ നിന്നും ലിവിങ് ലെറ്റർ ഒപ്പും സീലും പതിപ്പിച്ചു വാങ്ങുക. (മാതൃക https://msr.samastha.info/ എന്ന പേജിൽ നിന്നും ഡൌൺലോഡ് ചെയ്യാം)

ശേഷം https://msr.samastha.info/  എന്ന പേജ് തുറന്ന് ലോഗിൻ ക്ലിക്ക് ചെയ്യുക

ഓരോ മുഅല്ലിമിനും ലഭിച്ചിട്ടുള്ള യൂസർ ഐഡി പാസ്സ്‌വേർഡ്(ആധാർ നമ്പർ) എന്നിവ നൽകി ലോഗിൻ ചെയ്യുക 
മെനുവിൽ കാണുന്ന SERVICE DETAILS എന്ന പേജ് തുറക്കുക 
ഈ പേജിൽ മുഴുവൻ സർവീസ് വിവരങ്ങളും കാണാൻ സാധിക്കും. വലതു ഭാഗത്തു കാണുന്ന Add Resign entry എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ വരുന്ന ഫോമിൽ പിരിഞ്ഞ തിയ്യതി, നേരത്തെ മദ്രസയിൽ നിന്നും വാങ്ങിയ ലെറ്റർ ഫോട്ടോ എടുത്തു 500 kb  യിൽ കൂടാത്ത ഇമേജ് ഫയൽ എന്നിവ സെലക്ട് ചെയ്തു അപ്‌ലോഡ് ചെയ്യുക. 
. Office പരിശോധിച്ച് approve ചെയ്താല് Resign date ന് അംഗീകാരമായി. വല്ല പോരായ്മയും ഉണ്ടെങ്കില്‍ Reject ചെയ്യുന്നതാണ്. പോരായ്മ പരിഹരിച്ച് വീണ്ടും submit ചെയ്യാവുന്നതാണ്

Madrassa Joining entry

Madrassa Joining entry (മദ്റസയില്‍ ചേര്‍ന്നത് ചേര്‍ക്കല്‍)
മുഅല്ലിം ഒരു മദ്റസയില്‍ ജോലിക്ക് ചേര്‍ന്നാല്‍ https://online. samastha.info/  എന്ന മദ്രസ പോർട്ടൽ വഴിയാണ് സർവീസ് ചേർക്കേണ്ടത്.
മദ്രസയിൽ നിന്നും ജോയിൻ ലെറ്റർ ഒപ്പും സീലും പതിപ്പിച്ചു തയ്യാറാക്കി വെക്കുക. (മാതൃക https://msr.samastha.info/ എന്ന പേജിൽ നിന്നും ഡൌൺലോഡ് ചെയ്യാം)

മദ്രസയുടെ ഐഡി യും പാസ്സ്‌വേർഡ് ഉം നൽകി മെനുവിൽ നിന്ന് manage msr എന്ന പേജ് തുറക്കുക. 
New Service Entry എന്ന ഭാഗത്തു മുഅല്ലിമിന്റെ msr നമ്പറും ആധാർ നമ്പറും നൽകുക.
താഴെ പേരും മറ്റു വിവരങ്ങളും കാണാം. ജോയിൻ ചെയ്ത തിയ്യതി, ശമ്പളം, ജോയിൻ ലെറ്റർ (ഫോട്ടോ എടുത്തു 500 kb  യിൽ കൂടാത്ത ഇമേജ് ഫയൽ) എന്നിവ സെലക്ട് ചെയ്തു അപ്‌ലോഡ് ചെയ്യുക. 
Office പരിശോധിച്ച് approve ചെയ്താല് പുതയി മദ്റസയില്‍ ജോലിയില്‍ പ്രവേശിച്ചതിന് അംഗീകാരമായി. വല്ല പോരായ്മയും ഉണ്ടെങ്കില്‍ Reject ചെയ്യുന്നതാണ്. പോരായ്മ പരിഹരിച്ച് വീണ്ടും submit ചെയ്യാവുന്നതാണ്

മദ്റസയില്‍ ചേര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ പുതിയ സര്‍വ്വീസ് ചേര്‍ക്കേണ്ടതാണ്. വൈകുന്ന ഓരോ ദിവസവും സര്‍വ്വീസ് നഷ്ടപ്പെടുന്നതാണ്.


HELP

For Any Quires , Please Contact us
Call: +91 7025401263
+91 494 240 0256
Mail: [email protected]
Address: Samasthalayam, Chelari Thenjippalam (PO) Malappuram,Kerala,India PIN-673636